എസ്ഐക്കെതിരേ കള്ളക്കേസെടുത്ത സിഐയ്ക്ക് സസ്പെൻഷൻ
Wednesday, September 20, 2023 12:30 AM IST
തൃശൂർ: ക്രൈംബ്രാഞ്ച് എസ്ഐക്കെതിരേകള്ളക്കേസെടുത്ത സിഐക്ക് സസ്പെൻഷൻ.
നെടുപുഴ സിഐ ടി.ജി. ദിലീപ്കുമാറിനെതിരേയാണ് നടപടി.
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് എസ്ഐ ആമോദിനെതിരേ സിഐ ദിലീപ് കഴിഞ്ഞ ജൂലൈയിൽ കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആമോദിനെ കമ്മീഷണർ സസ്പെൻഡ് ചെയ്യുകയായിരുന്നു.
കേസിൽ അബ്കാരി ആക്ട് നിലനിൽക്കില്ലെന്നു കാണിച്ച് പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ഇത് സാധൂകരിക്കുന്ന രക്ത പരിശോധനാഫലം പുറത്തുവരികയും ചെയ്തതിനെത്തുടർന്ന് ആമോദിന്റെ സസ്പെൻഷൻ പിൻവലിച്ചു.