പോർട്ടലിലെ പ്രശ്നങ്ങൾ: ചികിത്സാ ആനുകൂല്യങ്ങൾ നഷ്ടമാകാതിരിക്കാൻ നടപടി
Wednesday, September 20, 2023 12:30 AM IST
തിരുവനന്തപുരം: കാസ്പ് പദ്ധതി നടപ്പിലാക്കുന്ന ദേശീയ പോർട്ടലിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് നിർദേശം നൽകി.
ആശുപത്രികൾ രോഗികളുടെ കാസ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനുളള യോഗ്യത ഉറപ്പുവരുത്തുകയും അതാത് ജില്ലാ കോ-ഓർഡിനേറ്റർമാരുടെ അപ്രൂവൽ എടുത്തതിനുശേഷം രോഗികൾക്ക് സൗജന്യ ചികിത്സ നൽകേണ്ടതുമാണ്. രോഗികൾക്ക് ചികിത്സാ സൗജന്യം മുടങ്ങാതിരിക്കുവാൻ ആശുപത്രികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി.