കെ.വി. ക്ലീറ്റസിനു കെസിബിസി മദ്യവിരുദ്ധ സമിതി പുരസ്കാരം
Saturday, June 10, 2023 12:13 AM IST
കൊച്ചി: മികച്ച മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കെസിബിസി മദ്യവിരുദ്ധസമിതി ഏർപ്പെടുത്തിയ ബിഷപ് മത്തായി മാക്കിൽ പുരസ്കാരം വരാപ്പുഴ അതിരൂപതാംഗം കെ.വി. ക്ലീറ്റസിന്. മദ്യവിരുദ്ധരംഗത്ത് 25 വർഷത്തെ സേവനങ്ങൾ പരിഗണിച്ചാണു പുരസ്കാരം.
കേരള പോലീസിൽ റിട്ട. എഎസ്ഐയായിരുന്ന ക്ലീറ്റസ് ജോലിക്കിടയിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകാംഗമാണ്.