മണിപ്പുർ അക്രമം: കെസിബിസി വിമൻസ് കമ്മീഷൻ പ്രതിഷേധിച്ചു
Saturday, June 10, 2023 12:13 AM IST
തിരുവല്ല: മണിപ്പുരിൽ നടക്കുന്ന കൂട്ടക്കൊലയിലും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങളടക്കം ആക്രമിക്കപ്പെടുന്നതിലും കെസിബിസി വിമൻസ് കമ്മീഷന്റെ നേതൃത്വത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് മെഴുകുതി കത്തിച്ചു പ്രതിഷേധിച്ചു.
തിരുവല്ല ശാന്തിനിലയത്തിൽ നടന്ന പ്രതിഷേധയോഗം തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. വിമൻസ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
സിസിസിഐ ദേശീയ സെക്രട്ടറി സിസ്റ്റർ നവ്യ എഫ്സിസി, ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ. തോമസ് തോപ്പിൽ കളത്തിൽ, വിമൻസ് കമ്മീഷൻ ജോയിന്റ് സെക്രട്ടറി ഷീജ ഏബ്രഹാം, ട്രഷറർ ആനി ജോസഫ്, സോണൽ സെക്രട്ടറിമാരായ ലീലാമ്മ ബാബു, അൽഫോൻസ ആന്റിൽസ്, സുനിത തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.