പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമല്ജ്യോതി കോളജ് മാനേജ്മെന്റ് ഹൈക്കോടതിയിൽ
Friday, June 9, 2023 1:04 AM IST
കൊച്ചി: വിദ്യാര്ഥിനിയുടെ മരണത്തെത്തുടര്ന്ന് സമരം നടക്കുന്ന സാഹചര്യത്തില് കോളജിന്റെ സുഗമമായ പ്രവര്ത്തനം ഉറപ്പാക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി അമല്ജ്യോതി കോളജ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു.
നിലവിലെ സാഹചര്യത്തില് കോളജിന്റെ പ്രവര്ത്തനം നടക്കുന്നില്ലെന്നും അധ്യയനം തടസപ്പെടുത്തുന്നവരില്നിന്നു സംരക്ഷണം വേണമെന്നും ഹര്ജിയില് പറയുന്നു.
കഴിഞ്ഞദിവസം നടന്ന ചര്ച്ചകളുടെ അടിസ്ഥാനത്തിലാണ് കോളജ് തുറക്കുന്നതിന് തീരുമാനമായത്. കോളജിലെത്തുന്ന വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കുമുള്പ്പെടെ സംരക്ഷണം ഉറപ്പാക്കണമെന്നും നിയമവിരുദ്ധമായ സമരങ്ങള് അവസാനിപ്പിക്കണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു.