ട്രെയിനിനു തീയിട്ട പ്രതിയുമായി പോലീസ് തെളിവെടുപ്പ്
Friday, June 9, 2023 1:04 AM IST
കണ്ണൂര്: കണ്ണൂര് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിനു തീയിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
ബുധനാഴ്ച പോലീസ് നടത്തിയ തെളിവെടുപ്പിൽ പ്രതി കോൽക്കത്ത സ്വദേശി പ്രസോൺജിത്ത് സിക്തറെ( 40) റെയിൽവേ സ്റ്റേഷനു സമീപത്തെ ബിപിസിഎൽ ഡിപ്പോ സെക്യൂരിറ്റി ജീവനക്കാരൻ തിരിച്ചറിഞ്ഞിരുന്നു. ഈ കേസിലെ ഏക സാക്ഷിയും ഇദ്ദേഹമായിരുന്നു.