കൈക്കൂലിക്കേസിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി: മന്ത്രി കെ. രാജൻ
Friday, June 9, 2023 1:04 AM IST
പുത്തൂർ: പാലക്കാട് പാലക്കയം ക്കൈക്കൂലിക്കേസിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിലായ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകുമെന്നു മന്ത്രി കെ.രാജൻ.
പുത്തൂരിൽ മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. വൻ അഴിമതി നടന്നിട്ട് മേലുദ്യോഗസ്ഥർ അറിഞ്ഞില്ലെന്ന വാദം ശരിയല്ല. വില്ലേജ് ഓഫീസുകളിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.