സ്കൂളുകളിലെ തലയെണ്ണൽ പൂർത്തിയായി
Thursday, June 8, 2023 2:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ ആറാം പ്രവൃത്തി ദിനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കുട്ടികളുടെ എണ്ണം ശേഖരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുവരെയായിരുന്നു സന്പൂർണ വെബ്പോർട്ടൽ വഴി ഓണ്‍ലൈനായി ശേഖരിച്ചത്.
ജൂൺ ഒന്നിന് സ്കൂൾ തുറക്കുകയും ശനിയാഴ്ച പ്രവൃത്തി ദിനം ആയതിനാലുമാണ് ജൂണ്‍ ഏഴ് ആറാം പ്രവൃത്തിദിനമായത്.
ഇന്നലെ അപ്ലോഡ് ചെയ്ത കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാവും തസ്തികാ നിർണയം ഉൾപ്പെടെയുള്ളവ പൂർത്തിയാക്കേണ്ടത്.