സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ 14,080 രൂപയാക്കി
Wednesday, June 7, 2023 12:48 AM IST
തിരുവനന്തപുരം: കേരള സ്വാതന്ത്ര്യസമര സേനാനി പെൻഷൻ തുക വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 11,000 രൂപയിൽനിന്ന് 14,080 രൂപയായാണ് വർധിപ്പിച്ചത്. 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യമുണ്ടാകും. പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള ക്ഷാമാശ്വാസവും ഇവർക്ക് അനുവദിക്കും.