ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച മകനു പിന്നാലെ അച്ഛനും മരിച്ചു
Tuesday, June 6, 2023 12:38 AM IST
മട്ടന്നൂർ: കൊട്ടിയൂര് വൈശാഖ മഹോത്സവത്തിന് ഇളനീരുമായി പോകാനെത്തിയ സംഘത്തിലെ വിദ്യാർഥി മുങ്ങിമരിച്ചതിനു പിന്നാലെ അച്ഛനും മരിച്ചു. പാപ്പിനിശേരി അരോളി സ്വദേശി പോള രാജേഷ് (54) ആണ് മരിച്ചത്.
ഞായറാഴ്ച രാജേഷിന്റെ മകൻ രംഗിത് രാജ് മരിച്ചിരുന്നു. എടയന്നൂർ മഞ്ഞക്കുന്ന് മടപ്പുര കുളത്തിലാണ് അച്ഛനും മകനും മുങ്ങിത്താഴ്ന്നത്.
അവശനിലയിൽ തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിൽ കഴിഞ്ഞിരുന്ന പോള രാജേഷ് ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. മകൻ രംഗിത് രാജിന്റെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് അച്ഛന്റെയും മരണവാർത്തയെത്തിയത്.