കാലവർഷം വൈകും
Monday, June 5, 2023 12:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്താൻ വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ലക്ഷദ്വീപ് തീരത്തെത്തിയ കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ വരവറിയിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. നേരത്തെ ജൂണ് നാലിന് കാലവർഷമെത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്.