ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്
Monday, June 5, 2023 12:59 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നു ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു അറിയിച്ചു.
ബസ് സർവീസുകൾ തടസപ്പെടുത്താതെയാണ് സമരം. ബസ് ഉടമകളുടെ അടിയന്തര ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഇന്നു രാവിലെ പത്തിന് സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരസമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.