രാജസേനൻ സിപിഎമ്മിലേക്ക്
Sunday, June 4, 2023 12:17 AM IST
തിരുവനന്തപുരം : ചലച്ചിത്ര സംവിധായകൻ രാജസേനൻ ബിജെപി ബന്ധം ഉപേക്ഷിച്ചു സിപിഎമ്മിലേക്ക് . ബിജെപി പ്രവർത്തകനായിട്ടും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതി നേരത്തേ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി ചർച്ച നടത്തിയത്. ബിജെപി സ്ഥാനാർഥിയായി രാജസേനൻ അരുവിക്കര മണ്ഡലത്തിൽ മത്സരിച്ചിരുന്നു. സിപിഎമ്മിലേക്കുള്ള പ്രവേശനം എങ്ങനെയാകണമെന്ന കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.