ബസുടമകളില് ഒരു വിഭാഗം പണിമുടക്കില്ല
Saturday, June 3, 2023 1:52 AM IST
കോഴിക്കോട്: വിദ്യാര്ഥികളുടെ ബസ് യാത്രാനിരക്ക് വര്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള് ഉന്നയിച്ചു നടത്തുന്ന സമരത്തിന്റെ പേരില് ബസുടമകളില് ഭിന്നത.
12 സംഘടനകളടങ്ങിയ സംയുക്ത സമരസമതി ഏഴു മുതല് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തപ്പോള് പണിമുടക്ക് സമരത്തിനില്ലെന്ന നിലപാടിലാണ് പകേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്.
90 ശതമാനം ബസുടമകളും തങ്ങളുടെ സംഘടനയിലാണെന്നും ആരും പണിമുടക്കില്ലെന്നും ഫെഡറേഷന് നേതാക്കള് പറഞ്ഞു. വിദ്യാര്ഥികളുടെ ചാര്ജ് 5 രൂപയാക്കി ഉയര്ത്തണമെന്ന ജസ്റ്റീസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്ട്ട് അംഗീകരിക്കണമെന്നാണു സംയുക്ത സമരസമതിയുടെ ആവശ്യം.
ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.