പരിസ്ഥിതി ദിനത്തിൽ കലാലയങ്ങൾ ‘സീറോ വേസ്റ്റ് ’ കാന്പസുകളായി പ്രഖ്യാപിക്കും
Saturday, June 3, 2023 1:52 AM IST
തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ സർവകലാശാല കാന്പസുകൾ ഉൾപ്പെടെ എല്ലാ കലാലയങ്ങളെയും ’സീറോ വേസ്റ്റ്’ കാന്പസുകളായി പ്രഖ്യാപിക്കും.
ഇതിന്റെ ഭാഗമായി അന്നുതന്നെ 1000 വിദ്യാർഥികളുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കും.അഞ്ചിന് രാവിലെ ഒൻപതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ’സീറോ വേസ്റ്റ് കാന്പസ്’ പ്രഖ്യാപനം നിർവഹിക്കും.