പ്ലസ് വണ്‍ പ്രവേശനം: ആദ്യ മണിക്കൂറുകൾക്കുള്ളിൽ അപേക്ഷിച്ചത് 44,174 പേർ
Saturday, June 3, 2023 1:52 AM IST
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി ഇന്നലെ അപേക്ഷ സ്വീകരിക്കാൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ 44,174 വിദ്യാർഥികൾ അപേക്ഷിച്ചു.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ ആദ്യദിനം തന്നെ അപേക്ഷ സമർപ്പിച്ചത് പാലക്കാട് ജില്ലയിലാണ് . 5437 വിദ്യാർഥികളാണ് പാലക്കാടു നിന്നും ഇന്നലെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. തൊട്ടു പിന്നിൽ മലപ്പുറമാണ്. 4359 വിദ്യാർഥികൾ.