210 പ്രവൃത്തിദിനം, വേനലവധി ഏപ്രിൽ ആറു മുതൽ
Friday, June 2, 2023 1:07 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 210 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മധ്യവേനൽ അവധി ഏപ്രിൽ ആറു മുതലായിരിക്കുമെന്ന് മലയിൻകീഴ് സർക്കാർ സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ മന്ത്രി പറഞ്ഞു.
2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമിച്ചു. 1500 കോടി രൂപ ചെലവിട്ട് 1300 സ്കൂളുകൾക്കു ഭൗതിക സൗകര്യ വികസനം ഒരുക്കി. 45,000 ക്ലാസ് മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിൽ കംപ്യൂ ട്ടർ ലാബ് ഒരുക്കിയെന്നും മന്ത്രി പറഞ്ഞു.