സെപ്റ്റിക് ടാങ്കിൽ വീണു മൂന്നു വയസുകാരൻ മരിച്ചു; ഒരു കുട്ടിക്ക് പരിക്ക്
Friday, June 2, 2023 1:07 AM IST
പരിയാരം: നിർമാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കു പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം നാലോടെ പരിയാരം കോരൻപീടിക അണ്ടേൻകുളം പുതിയപള്ളിക്കു സമീപത്തായിരുന്നു സംഭവം. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ പി.സി. ബഷീർ-പി. ജസീന ദമ്പതികളുടെ മകൻ തമിം ബഷീർ (മൂന്ന്) ആണ് മരിച്ചത്. ബന്ധുവായ അബ്ദുൾ റഹ്മാൻ-റംസീന ദമ്പതികളുടെ മകൻ അഹമ്മദ് ഹാരിസിനാണു പരിക്കേറ്റത്.
വൈകുന്നേരം അങ്കണവാടിയിൽനിന്നു വന്ന ഇരുവരും വീടിന്റെ പരിസരത്തു കളിച്ചുകൊണ്ടിരിക്കേയായിരുന്നു അപകടം. സമീപത്തെ നിർമാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിൽ തമീം വീഴുകയായിരുന്നു.