കാർ ഉപേക്ഷിച്ച ഈ സ്ഥലം ഷിബിലിക്കു നേരത്തെ പരിചയമുണ്ട്. ഇവിടെയുള്ള ഒരു സുഹൃത്തുമായി ഷിബിലിക്കു പരിചയമുവുണ്ട്. തുടർന്ന് ഈ സുഹൃത്തിൽനിന്നു അന്വേഷണ സംഘം മൊഴിയെടുത്തു. ഇന്നു പ്രതികളുമായി മറ്റിടങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നു ഡിവൈഎസ്പി കെ.എം ബിജു പറഞ്ഞു. അട്ടപ്പാടി ചുരം, കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ ഡി കാസ ഇൻ ലോഡ്ജ്, കല്ലായി റോഡ് പുഷ്പ ജംഗ്ഷനിലെ ഇലക്ട്രിക് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനം, ട്രോളി ബാഗുകൾ വാങ്ങിയ കോഴിക്കോട്ടെ മിഠായിതെരുവിലെ കടകൾ, ഷിബിലി ജോലി ചെയ്ത സിദ്ദിഖിന്റെ ഒളവണ്ണ കുന്നത്തുപാലത്തുള്ള ഹോട്ടൽ എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തും.
ചെറുതുരുത്തിയിലും തെളിവെടുപ്പ് നടത്തി ചെറുതുരുത്തി: കോഴിക്കോട്ടെ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ചെറുതുരുത്തിയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലചെയ്യപ്പെട്ട സിദ്ദീഖിന്റെ വാഹനം ചെറുതുരുത്തിയിലാണ് പ്രതി ഉപേക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് തിരൂരിൽ നിന്നുള്ള പോലീസ് സംഘം പ്രതി ഷിബിലിയുമായി ചെറുതുരുത്തി താഴപ്രയിൽ തെളിവെടുപ്പിനായി എത്തിയത്.
കൊല്ലപ്പെട്ട സിദ്ദിഖിന്റെ എടിഎം കാർഡ്, ചെക്ക് ബുക്ക്, തോർത്ത് എന്നിവ പ്രതികൾ കാർ ഉപേക്ഷിച്ചതിന് അടുത്തുനിന്നുള്ള കിണറ്റിൽനിന്നു പോലീസ് കണ്ടെടുത്തു.