കോവിഡ് കാലത്ത് ഉയർന്ന നിരക്കിൽ പിപിഇ കിറ്റ് ഉൾപ്പെടെയുള്ളവ വാങ്ങിയതിന്റെ മറവിൽ നടത്തിയ അഴിമതിക്ക് മുഖ്യമന്ത്രിയാണ് അംഗീകാരം നൽകിയതെന്നതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. കോവിഡ് കാലത്തു വാങ്ങിയ സാധനങ്ങൾ അടക്കം കത്തിനശിക്കുന്പോൾ അത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രക്ഷിക്കാനുള്ള ശ്രമമാണെന്നു വേണം കരുതാൻ.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ കെഎംഎസ്സിഎൽ ഗോഡൗണുകൾക്ക് തീപിടിച്ചതിലൂടെ അഴിമതിയുടെ തെളിവുകൾ ഇല്ലാതാക്കാനാണെന്നു വ്യക്തം. ക്ലോറിൻ അളവ് 30 ശതമാനമുള്ള ബ്ലീച്ചിംഗ് പൗഡർ വാങ്ങാനാണ് ആദ്യ ടെൻഡർ ക്ഷണിച്ചത്. എന്നാൽ, തീപിടിച്ചിരിക്കുന്ന ബ്ലീച്ചിംഗ് പൗഡറിന്റെ വീര്യം 60 ശതമാനത്തിൽ കൂടുതലാണെന്നാണ് വിവരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.