അമ്മയും മകനും മരിച്ചനിലയിൽ
Monday, May 29, 2023 12:17 AM IST
കയ്പമംഗലം: കയ്പമംഗലത്ത് അമ്മയെയും വിദ്യാർഥിയായ മകനെയും മരിച്ചനിലയിൽ കണ്ടെത്തി. കയ്പമംഗലം ഗ്രാമലക്ഷ്മി റോഡിനു സമീപം കോലോത്തുംപറന്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ (34), മകൻ മുഹമ്മദ് റിഹാൻ (12) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിനാണ് ഭർത്യഗൃഹത്തിലെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. ഫൗസിയയുടെ ഭർത്താവ് മുഹമ്മദ് റാഫി വിദേശത്താണ്. റാഫിയുടെ മാതാവും പിതാവുമാണു വീട്ടിൽ താമസിച്ചിരുന്നത്.
റാഫിയുടെ പിതാവ് മുഹമ്മദ് രണ്ടരയോടെ പുറത്തേക്കു പോയി ആറിനു തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്.
റാഫിയുടെ അമ്മ ജമീല മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. കയ്പമംഗലം ഹിറ സ്കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് റിഹാൻ. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ ഇന്ന് ഇൻക്വസ്റ്റ് നടത്തി നടപടികൾ പൂർത്തിയാക്കും.