യുഡിഎഫ് ഏകോപനസമിതി യോഗം 30ന്
Sunday, May 28, 2023 2:59 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്കു കടക്കാൻ യുഡിഎഫ്. അടുത്ത മാർച്ചോടെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ 30ന് യുഡിഎഫ് ഏകോപനസമിതി യോഗം ചേരും.
30നു രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ അധ്യക്ഷതയിൽ കളമശേരി ചാക്കോലസ് പവലിയൻ ഇവന്റ് സെന്ററിൽ യോഗം ചേരുമെന്ന് മുന്നണി കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കൊപ്പം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ വിജയവും തുടർ സമരപരിപാടികളും യോഗം വിലയിരുത്തും.