കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ സാന്നിധ്യത്തിൽ കേരള സർവകലാശാലയിലെ ഗസ്റ്റ് ഹൗസിൽ രാഷ്ട്രീയ യോഗം ചേർന്നതായും പരാതി ഉയർന്നിരുന്നു. ബിജെപി അനുകൂല സംഘടനയായ എംപ്ലോയീസ് സംഘിന്റെ യോഗമാണ് ഗസ്റ്റ് ഹൗസിലേ കോണ്‍ഫറൻസ് ഹാളിൽ ചേർന്നതെന്നാണ് വിവരം.
സംഘടനയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് സർവകലാശാല ആസ്ഥാനത്തെത്തിയതെങ്കിലും ഓഫീസിന് കെട്ടിടം അനുവദിച്ചിട്ടില്ലെന്ന് അറിഞ്ഞ് പിൻമാറുകയായിരുന്നു.