വളർത്തു മൃഗങ്ങളുമായി കർഷക യൂണിയൻ പ്രവർത്തകർ ധർണ നടത്തി
Sunday, May 28, 2023 2:58 AM IST
തിരുവനന്തപുരം: നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും കർഷകരുടെ ജീവനെടുക്കുകയും ചെയ്യുന്ന വന്യമൃഗ ശല്യം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷക യൂണിയന്റെ ആഭിമുഖ്യത്തിൽ വഴുതക്കാട് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
എരുമ, പോത്ത്, പശു, ആട് തുടങ്ങിയ വളർത്തു മൃഗങ്ങളുമായാണ് പ്രവർത്തകർ ധർണയ് ക്കെത്തിയത്. പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ മെയിൻ ഗേറ്റിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. മനുഷ്യനും വളർത്തു മൃഗങ്ങൾക്കും ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊല്ലണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത കേരള കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് സഹായദാസ് അവശ്യപ്പെട്ടു.