സൈലത്തിന്റെ നേതൃത്വത്തില് ഏറ്റവും വലിയ അവാര്ഡ് സെറിമണി
Saturday, May 27, 2023 1:05 AM IST
കോഴിക്കോട്: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില് തരംഗം സൃഷ്ടിച്ചു മുന്നേറുന്ന സൈലത്തിന്റെ നേതൃത്വത്തില് കേരളത്തിലെ ഏറ്റവും വലിയ അവാര്ഡ് സെറിമണി ഒരുങ്ങുന്നു.
ഈ വര്ഷത്തെ എസ്എസ്എല്സി ഫുള് എ പ്ലസും സിബിഎസ്ഇ പത്താം ക്ലാസില് ഫുള് എ വണ്ണും നേടിയ എല്ലാ വിദ്യാര്ഥികളെയും അനുമോദിക്കുന്ന വമ്പന് ചടങ്ങാണ് സൈലം എക്സലന്സ് അവാര്ഡ് 2023 എന്ന പേരില് അണിയറയില് ഒരുങ്ങുന്നത്.
അവാര്ഡ് ശില്പം, മെഡല്, പ്രശസ്തിപത്രം, ഫെലോഷിപ്പ്, വൗച്ചറുകള് തുടങ്ങിയവയാണ് വിദ്യാര്ഥികള്ക്കായി സൈലം നല്കുന്നത്.
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി മികവില്നിന്നു മികവിലേക്ക് ഉയരുന്ന സൈലത്തിന്റെ വളര്ച്ചയില് കുട്ടികളുടെ പങ്ക് വിസ്മരിക്കപ്പെടാനാവാത്ത ഒന്നാണ് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു അനുമോദന ചടങ്ങിലേക്കു നയിച്ചതെന്ന് സൈലം മാനേജ്മെന്റ് വ്യക്തമാക്കി.
ഈ അവാര്ഡ് മാമാങ്കത്തിന്റെ ഭാഗമാവാന് അര്ഹരായ വിദ്യാര്ഥികള് www.xyle mle arning.com എന്ന സൈറ്റില് രജിസ്റ്റര് ചെയ്യണം.