സെക്രട്ടേറിയറ്റിലെ ആക്സസ് കണ്ട്രോൾ സംവിധാനം ശന്പള സോഫ്റ്റ്വേറുമായി ബന്ധിപ്പിക്കില്ല
Sunday, April 2, 2023 1:26 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ആക്സസ് കണ്ട്രോൾ സംവിധാനം സ്ഥാപിക്കുന്നത് ജീവനക്കാരെ സീറ്റിൽ ഇരുത്തി ജോലി ചെയ്യിക്കാനാണെന്ന സർക്കാർ വാദം പൊളിയുന്നു. ജീവനക്കാരുടെ ഹാജരുമായോ ശന്പള സോഫ്റ്റുവേറായ സ്പാർക്കുമായോ ആക്സസ് കണ്ട്രോൾ സംവിധാനത്തെ തല്കാലം ബന്ധിപ്പിക്കേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങിയെങ്കിലും ഒരു കെട്ടിടത്തിൽനിന്നും മറ്റൊന്നിലേക്ക് പോകുന്നത് നിയന്ത്രിക്കാൻ കെട്ടിടങ്ങൾക്കിടയിലെ നിയന്ത്രണ സംവിധാനം തത്കാലം പ്രവർത്തിപ്പിക്കേണ്ടതില്ലെന്നും പൊതുഭരണവകുപ്പു തീരുമാനിച്ചു.
കെട്ടിടങ്ങൾക്കിടയിൽ ആക്സസ് കണ്ട്രോൾ സംവിധാനം സ്ഥാപിച്ചിരുന്നു. ഭരണ-പ്രതിപക്ഷ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അക്സസ് കണ്ട്രോൾ സംവിധാനം രണ്ടുമാസത്തേക്കു മാത്രം നടപ്പാക്കുന്നത്.