നഴ്സുമാർക്ക് പരിശീലന പരിപാടി
Saturday, April 1, 2023 1:39 AM IST
കൊച്ചി: യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻ എച്ച് എസ്) നഴ്സുമാരുടെ ഒഴിവുകളിലേക്ക് ഇന്ത്യയിലെ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നതിന് ഐഫാൻ ഗ്ലോബൽ, ജോബിസോ സ്ഥാപനങ്ങളുമായി ടൈംസ് പ്രൊ സഹകരിക്കും.
പഠനം പൂർത്തിയാക്കി വിദേശരാജ്യങ്ങളിൽ തൊഴിൽ തേടുന്ന നഴ്സുമാർക്ക് സർട്ടിഫിക്കറ്റ് ഇൻ ഒക്യുപേഷണൽ ഇംഗ്ലീഷ് ഫോർ നഴ്സസ് എന്ന പരിശീലന പരിപാടി ഇതിലൂടെ നടപ്പാക്കും.
എൻ എച്ച് എസ് തൊഴിൽ വിസയും എമിഗ്രേഷൻ പിന്തുണയും ആദ്യത്തെ മൂന്നു മാസത്തേക്ക് താമസസൗകര്യവും ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കും. നിലവിലെ ഡാറ്റകൾ പ്രകാരം ഈ ആശുപത്രികളിൽ 3,60,000 നഴ്സുമാരുടെ ഒഴിവുകളുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www. times pro.com ൽ.