കുടമാളൂര്‍ സെന്‍റ് മേരീസ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ വാരാചരണം
Saturday, April 1, 2023 1:39 AM IST
കു​ട​മാ​ളൂ​ര്‍: കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി.

നാ​ളെ രാ​വി​ലെ 7.15​നു വി​ശു​ദ്ധ കു​ര്‍ബാ​ന​യോ​ടെ ഓ​ശാ​ന തി​രു​ക്ക​ര്‍മ്മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.​വ്യാഴാഴ്ച വൈകീട്ട് നാ​ലി​നു പെ​സ​ഹാ തി​രു​ക​ര്‍മ്മ​ങ്ങ​ള്‍. ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, കാ​ല്‍ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ. ബി​ഷ​പ് മാ​ര്‍ മാ​ത്യു വാ​ണി​യ​കി​ഴ​ക്കേ​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.


വെ​ള്ളി രാ​വി​ലെ 8.30 വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 8.35 ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം പ​ഴ​യ പ​ള്ളി​യി​ല്‍നി​ന്നും പു​തി​യ പ​ള്ളി​യി​ലേ​ക്ക്. 12.30 പൊ​തു ആ​രാ​ധ​ന.​മൂ​ന്നി​നു പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍മ്മ​ങ്ങ​ള്‍. ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

ന​ഗ​രി​കാ​ണി​ക്ക​ല്‍, തി​രു​സ്വ​രൂ​പ ചും​ബ​നം. 6.15നു വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി. 7.15നു ​റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട് പീ​ഡാ​നു​ഭ​വ പ്ര​ദ​ര്‍ശ​ന​ധ്യാ​നം ന​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.