ഹൃദ്രോഗ വിദഗ്ദ്ധരുടെ സമ്മേളനം നടന്നു
Tuesday, March 28, 2023 12:46 AM IST
കോട്ടയം: ഇന്ത്യന് അക്കാദമി ഓഫ് എക്കോകാര്ഡിയോഗ്രാഫി (ഐഎഇ) കേരള ചാപ്റ്ററിന്റെ വാര്ഷിക സമ്മേളനം കുമരകം ബാക്ക് വാട്ടര് റിപ്പിള്സില് നടന്നു.ഐഎഇ കേരള പ്രസിഡന്റ് ഡോ. പ്രഭാ നിനി ഗുപ്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡോ. പ്രഭാ നിനി ഗുപ്ത, ഡോ. വിജയലക്ഷ്മി ഐബി, ഡോ.വി.എല് ജയപ്രകാശ്, ഡോ.സുരേഷ് കെ, ഡോ. ജോബി കെ.തോമസ്, ഡോ.ജെയിംസ് തോമസ്, ഡോ. പ്രവീണ് എസ് എന്നിവര് പ്രസംഗിച്ചു. ഹൃദയത്തിന്റെ ഇമേജിങ്ങ് സംബന്ധിച്ച് പ്രധാന സിംപോസിയങ്ങളും ചര്ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.