നെടുന്പാശേരിയിൽ സ്വർണം പിടികൂടി
Monday, March 27, 2023 1:18 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽനിന്നു ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി സൈഫുള്ളയിൽനിന്നു എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 52.5 ലക്ഷം രൂപയുടെ സ്വർണമാണു പിടികൂടിയത്.
പ്രത്യേകം രൂപപ്പെടുത്തിയ ബ്രൗൺ നിറത്തിലുള്ള പോക്കറ്റുകളിലാക്കി ഇരുതുടകളിലും കെട്ടിവച്ചാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 1139 ഗ്രാം സ്വർണമാണു കണ്ടെടുത്തത്. യാത്രക്കാരനെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.