ശബരിമലയില്‍ ഇന്ന് ഉത്സവക്കൊടിയേറ്റ്
ശബരിമലയില്‍ ഇന്ന് ഉത്സവക്കൊടിയേറ്റ്
Monday, March 27, 2023 1:07 AM IST
ശ​ബ​രി​മ​ല: പൈ​ങ്കു​നി ഉ​ത്രം മ​ഹോ​ത്സ​വ പൂ​ജ​ക​ള്‍ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ന്നു. ഇ​ന്നാ​ണ് ഉ​ത്സ​വ​ക്കൊ​ടി​യേ​റ്റ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ക്ഷേ​ത്ര​മേ​ല്‍ശാ​ന്തി കെ. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി​ക്ഷേ​ത്ര ശ്രീ​കോ​വി​ല്‍ ന​ട​തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​ച്ചു. ഇ​ന്നു രാ​വി​ലെ 9.45 നും 10.45 ​നും മ​ധ്യേ​യു​ള്ള മു​ഹൂ​ര്‍ത്ത​ത്തി​ല്‍ കൊ​ടി​യേ​റ്റ് ന​ട​ക്കും. നാ​ളെ മു​ത​ല്‍ ഉ​ല്‍സ​വ​ബ​ലി ആ​രം​ഭി​ക്കും.​ഏ​പ്രി​ല്‍ നാ​ലി​ന് പ​ള്ളി​വേ​ട്ട​യും അ​ഞ്ചി​ന് പ​മ്പാ​ന​ദി​യി​ല്‍ ആ​റാ​ട്ടും ന​ട​ക്കും. അ​ന്ന് രാ​ത്രി പ​ത്തി​ന് ന​ട അ​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.