മാര്‍ പവ്വത്തിലിന്റെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു
Friday, March 24, 2023 1:06 AM IST
ചങ്ങനാശേരി: ചങ്ങനാശേരി മുന്‍ ആര്‍ച്ച്ബിഷ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
കണ്ടുമുട്ടിയവരോടെല്ലാം ആഴമായ ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയില്‍ അറിവിന്റെ വെളിച്ചം സര്‍വമേഖലകളിലും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സമൂഹത്തിലെ ദുര്‍ബലജനവിഭാഗങ്ങളുടെയും കര്‍ഷകരുടേയും വളര്‍ച്ചയ്ക്കും പുരോഗതിക്കും മാര്‍ പവ്വത്തില്‍ നല്കിയ സംഭാവനകള്‍ സ്മരിക്കപ്പെടും.
മാര്‍ ജോസഫ് പവ്വത്തിലിന്റെ നിസ്വാര്‍ഥമായ സേവനങ്ങളും ആശയാദര്‍ശങ്ങളും പുതു തലമുറയില്‍ എക്കാലവും നിലനില്‍ക്കുമെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് അയച്ച അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.