ബേക്കൽ റിസോർട്ടിന്റെ 1.03 ഏക്കർ ഭൂമി പിഎച്ച്സിക്കു വിട്ടുനൽകും
Friday, March 24, 2023 1:06 AM IST
തിരുവനന്തപുരം: ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപ്പറേഷന്റെ കൈവശമുള്ള 1.03 ഏക്കർ ഭൂമി റവന്യൂ ഭൂമിയാക്കി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമാണത്തിന് ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
ബിആർഡിസി വിട്ടൊഴിഞ്ഞ ഭൂമിക്ക് പകരം പള്ളിക്കര വില്ലേജിലെ പിഎച്ച്സിയുടെ ഉടമസ്ഥതയിലുള്ള 1.03 ഏക്കർ സർക്കാർ ഭൂമി പതിച്ചു നൽകാനും തീരുമാനിച്ചു.