സ്വപ്ന സുരേഷിനെതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം
Wednesday, March 22, 2023 12:12 AM IST
തളിപ്പറമ്പ്: സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവര്‍ക്കെതിരായ കേസ് അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് കണ്ണൂര്‍ റൂറല്‍ എസ്പി ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ കടമ്പേരി സ്വദേശിയായ വിജേഷ് പിള്ള എന്നയാള്‍ സമീപിച്ച് 30 കോടി വാഗ്ദാനം ചെയ്തുവെന്നും, സമ്മതിച്ചില്ലെങ്കില്‍ അവസാനിപ്പിച്ചുകളയുമെന്നും പറഞ്ഞതായി സ്വപ്ന സുരേഷ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് പരാതി നല്കിയതും തളിപ്പറമ്പ് പോലീസ് കേസെടുത്തതും.
എസ്പിക്കു പുറമെ പ്രത്യേക സംഘത്തില്‍ കണ്ണൂര്‍ സിറ്റി എഎസ്പി യും ഡിവൈഎസ്പിമാരും ഉണ്ട്.