കെട്ടിടത്തിൽനിന്നു വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന എൻജിനിയർ മരിച്ചു
Wednesday, March 22, 2023 12:12 AM IST
പാലാ: സൈറ്റ് ഇൻസ്പെക്ഷനിടെ കെട്ടിടത്തിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ധൻ മരിച്ചു. അസോസിയേറ്റഡ് സ്ട്രക്ചറൽ കണ്സൾട്ടൻസിന്റെ സ്ഥാപകനും എസ്റ്റിലോ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ പാലാ പുലിയന്നൂർ പുല്ലാട്ട് എസ്. സുരേഷ് (59) ആണ് മരിച്ചത്.
എറണാകുളം ചളിക്കവട്ടത്ത് ഗുഡ് എർത്ത് ലെയിനിൽ ആയിരുന്നു താമസം. കഴിഞ്ഞ ബുധനാഴ്ച കോട്ടയ്ക്കലിൽ സൈറ്റ് സൂപ്പർ ഇൻസ്പെക്ഷനിടെ കെട്ടിടത്തിൽനിന്ന് വീണായായിരുന്നു അപകടം. കോട്ടയ്ക്കലിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് 11ന് പാലാ പുലിയന്നൂർ പുല്ലാട്ട് വീട്ടുവളപ്പിൽ.
പുലിയന്നൂർ പുല്ലാട്ട് എ. ശങ്കരൻ നായരുടെ മകനാണ്. ഭാര്യ: പി. സുശീല (സ്ട്രക്ചറൽ എൻജിനിയർ). മക്കൾ : എസ്. ഹരിശങ്കർ (സ്ട്രക്ചറൽ എൻജിനിയർ), എസ്. ശ്രീലക്ഷ്മി (ടെക്സാസ് ഇൻസ്ട്രു മെന്റ്്സ്, ബംഗളൂരു). മരുമക്കൾ: ഉമ (ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർഥിനി), ഹേമന്ത് (അനലോഗ് ഡിവൈസസ്, ബംഗളൂരു).
പരേതൻ അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കണ്സൾട്ടന്റ് എൻജിനിയെഴ്സിന്റെ മുൻ അധ്യക്ഷൻ, ഹാം റേഡിയോ ഗിൽഡ് ഡയറക്ടർ, ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലങ്ങളിൽ പ്രവർ ത്തിച്ചിരുന്നു.