കക്കുകളി നാടകത്തിനെതിരേ ഇന്ന് കണ്ണൂരിൽ കളക്ടറേറ്റ് മാർച്ച്
Monday, March 20, 2023 4:22 AM IST
കണ്ണൂർ: ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരായും മലബാർ ക്രൈസ്തവ സമൂഹം ഒത്തുചേർന്ന് ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ചും പ്രതിഷേധ സംഗമവും നടത്തും.
വൈകുന്നേരം നാലിനാണ് മാർച്ചും സംഗമവും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല , കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, സമർപ്പിത പ്രതിനിധികളായി സിസ്റ്റർ വന്ദന എംഎസ്എംഐ, സിസ്റ്റർ ആൻസി പോൾ എസ്എച്ച്, വിവിധ സന്യാസ സഭകളുടെ പ്രൊവിൻഷ്യൽസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
തലശേരി, കണ്ണൂർ, ബത്തേരി, കോട്ടയം രൂപതകളിലെ വൈദികരും സമർപ്പിതരും ദൈവജനവും പങ്കുചേരുന്ന മഹാസംഗമത്തിന് സിആർഐ കണ്ണൂർ യൂണിറ്റാണ് നേതൃത്വം വഹിക്കുന്നത്.