കെഎസ്ആർടിസിയിൽ സംയുക്ത തൊഴിലാളി പ്രക്ഷോഭത്തിന് ഐൻടിയുസി
Monday, March 20, 2023 4:22 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനും ശന്പളം ഗഡുക്കളായി നൽകാനും ഡിപ്പോകൾ സ്വിഫ്റ്റിനു കൈമാറാനുമുള്ള നീക്കത്തിനെതിരേ യൂണിയനുകളുടെ സംയുക്ത സമരത്തിന് കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എം.വിൻസെന്റ് എംഎൽഎ അറിയിച്ചു.
വർക്കേഴ്സ് യൂണിയൻ യഥാസമയം ശന്പളം നൽകാതിരിക്കുകയും കൃത്രിമ ഡീസൽ ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുന്നത് കെഎസ്ആർടിസിയിൽ പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീർത്ത് സ്വകാര്യവത്കരിക്കാനാണെന്നും യോഗം വിലയിരുത്തി.