മുസ്ലിം ലീഗീന് തീവ്രവാദ നിലപാടില്ല: ആര്‍എസ്എസ്
Sunday, March 19, 2023 12:20 AM IST
കൊച്ചി: തീവ്രവാദ പാര്‍ട്ടികളുടെ നിലപാട് ലീഗിനില്ലെന്നും അവരെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി.എന്‍. ഈശ്വരന്.
മുസ്ലിം ലീഗീന് വര്‍ഗീയ താത്പര്യങ്ങളുണ്ട്. എന്നാല്‍ ജമാ അത്തെ ഇസ്ലാമിക്കൊപ്പം ലീഗിനെ നിര്‍ത്താനാകില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായല്ല ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്.
ചര്‍ച്ചയ്ക്കെത്തിയ മുസ്ലിം സംഘത്തില്‍ അവരുടെ പ്രതിനിധിയും ഉണ്ടായിരുന്നു. തീവ്ര നിലപാടുകളില്‍ മാറ്റമുണ്ടായാല്‍ മാത്രമേ ജമാ അത്തെ ഇസ്ലാമിയുമായി തുറന്ന ചര്‍ച്ച നടത്തൂ. മലപ്പുറത്ത് വച്ച് മുസ്ലിം ലീഗ് സിറ്റിംഗ് എംഎല്‍എ ഉൾപ്പെടെയുള്ളവരുമായി ചര്‍ച്ച നടന്നു. ക്രൈസ്തവ വിഭാഗത്തിന് ആര്എസഎസിനെ ഭയമില്ലെന്നും ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.