ബി​​സി​​ന​​സ് എ​​സ്റ്റാ​​ബ്ലി​​ഷ്‌​​മെ​​ന്‍റ് പ്രോ​​ഗ്രാം
Saturday, February 4, 2023 11:41 PM IST
കൊ​​​​ച്ചി: പ്ര​​​​വ​​​​ര്‍​ത്ത​​​​ന കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത നേ​​​​ടാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന സം​​​​രം​​​​ഭ​​​​ക​​​​ര്‍​ക്കാ​​​​യി വ്യ​​​​വ​​​​സാ​​​​യ വാ​​​​ണി​​​​ജ്യ വ​​​​കു​​​​പ്പി​​​​ന്‍റെ സം​​​​രം​​​​ഭ​​​​ക​​​​ത്വ വി​​​​ക​​​​സ​​​​ന ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടാ​​​​യ കേ​​​​ര​​​​ള ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ര്‍ എ​​​​ന്‍റ​​​​ര്‍​പ്ര​​​​ണ​​​​ർ​​​​ഷി​​​​പ്പ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് (KIED) ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തെ ബി​​​​സി​​​​ന​​​​സ് എ​​​​സ്റ്റാ​​​​ബ്ലി​​​​ഷ്‌​​​​മെ​​​​ന്‍റ് പ്രോ​​​​ഗ്രാം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. മാ​​​​ര്‍​ച്ച് ആ​​​​റു മു​​​​ത​​​​ല്‍ 14 വ​​​​രെ ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ലു​​​​ള്ള കീ​​​​ഡ് കാ​​​​മ്പ​​​​സി​​​​ലാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം.

നി​​​​ല​​​​വി​​​​ല്‍ സം​​​​രം​​​​ഭം തു​​​​ട​​​​ങ്ങി അ​​​​ഞ്ച് വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ താ​​​​ഴെ പ്ര​​​​വൃ​​​​ത്തി പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാം. ലീ​​​​ഗ​​​​ല്‍ ആ​​​​ന്‍​ഡ് സ്റ്റാ​​​​റ്റ്യൂ​​​​ട്ട​​​​റി കം​​​​പ്ല​​​​യി​​​​ന്‍​സ്, പാ​​​​ക്കിം​​​​ഗ്, ബ്രാ​​​​ൻ​​​​ഡിം​​​​ഗ്, സ്ട്രാ​​​​റ്റ​​​​ജി​​​​ക് മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ്, വ​​​​ര്‍​ക്കിം​​​​ഗ് ക്യാ​​​​പി​​​​റ്റ​​​​ല്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, അ​​​​ഡ്വാ​​​​ന്‍​സ്ഡ് ഡി​​​​ജി​​​​റ്റ​​​​ല്‍ മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് ടൈം ​​​​ആ​​​​ന്‍​ഡ് സ്ട്ര​​​​സ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് സ്‌​​​​കീം​​​​സ് തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം. 4,130 രൂ​​​​പ​​​​യാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ ഫീ​​​​സ് (കോ​​​​ഴ്‌​​​​സ് ഫീ, ​​​​സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ ഭ​​​​ക്ഷ​​​​ണം, താ​​​​മ​​​​സം, ജി​​​​എ​​​​സ്ടി ഉ​​​​ള്‍​പ്പ​​​​ടെ ). താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ര്‍ കീ​​​​ഡി​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റാ​​​​യ www. kied.info ല്‍ ​​​​ഓ​​​​ണ്‍​ലൈ​​​​നാ​​​​യി 20 ന് ​​​​മു​​​​മ്പ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന 35 പേ​​​​ര്‍ ഫീ​​​​സ് അ​​​​ട​​​​ച്ചാ​​​​ല്‍ മ​​​​തി. ഫോ​​​​ണ്‍: 0484 2532890, 2550322, 9605542061.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.