വാളയാര്‍ പീഡന കേസ്: അന്വേഷണപുരോഗതി സമര്‍പ്പിക്കാമെന്ന് സിബിഐ
Saturday, February 4, 2023 4:45 AM IST
കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്തെന്ന കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് സിബിഐ അന്വേഷണ സംഘം ഹൈക്കോടതിയില്‍ അറിയിച്ചു.
കേസില്‍ സിബിഐ നടത്തുന്ന തുടരന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.