കൊല്ലം കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് തപാലിൽ ഭീഷണി
Saturday, February 4, 2023 4:45 AM IST
കൊല്ലം: കളക്ടറേറ്റിലേക്ക് തപാൽവഴി ബോംബ് ഭീഷണി. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് ഏഴിടങ്ങളിൽ സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം കളക്ടറുടെ പേരിൽ എത്തിയത്. ഉടൻ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. കളക്ടറേറ്റിൽ ഏഴിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അവ ഉച്ചയ്ക്ക് 2.20നും 2.21നും ഇടയിൽ പൊട്ടിത്തെറിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു.