എകെജി മ്യൂസിയത്തിന് ആറു കോടി
Saturday, February 4, 2023 4:45 AM IST
തിരുവനന്തപുരം: കണ്ണൂർ പെരളശേരിയിൽ എ.കെ ഗോപാലന്റെ സ്മരണ നിലനിർത്താനായി എകെജി മ്യൂസിയം നിർമിക്കുന്നതിന് ആറു കോടി രൂപ ബജറ്റിൽ വകയിരുത്തി. കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്ക്വയർ നിർമിക്കാൻ അഞ്ചു കോടി ബജറ്റിൽ പ്രഖ്യാപിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കും. അന്താരാഷ്ട്ര നാടകോത്സവത്തിന് ഒരു കോടി രൂപ നല്കും.