മൃഗശാലകളുടെ നവീകരണത്തിന് 8.15 കോടി
Saturday, February 4, 2023 4:45 AM IST
തിരുവനന്തപുരം: തൃശൂർ, തിരുവനന്തപുരം മൃഗശാലകളുടെ നവീകരണത്തിനായി 8.15 കോടി രൂപ ബജറ്റിൽ വകയിരുത്തി. പുതിയ മൃഗങ്ങളെ വാങ്ങുകയും പെറ്റ് അഡോപ്ഷൻ പദ്ധതി നടപ്പാക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.