മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതി സന്ദർശനം നടത്തി
Thursday, February 2, 2023 1:50 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. പുതുതായി ചുമതലയേറ്റ കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സതീഷ് അധ്യക്ഷനായ സമിതിയാണു പരിശോധന നടത്തിയത്.
രാവിലെ തേക്കടിയിൽ എത്തിയ സമതി അംഗങ്ങൾ ബോട്ട് മാർഗം അണക്കെട്ടിലെത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. സ്പിൽവേ ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. സ്വീപ്പേജ് ജലത്തിന്റെ അളവും രേഖപ്പെടുത്തി.
പരിശോധനകൾക്കുശേഷം കുമളിയിലുള്ള മുല്ലപ്പെരിയാർ ഡാം ഓഫീസിൽ യോഗം ചേർന്ന് അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ഒക്ടോബർ 13നാണു ഇതിനു മുന്പ് ഡാം സന്ദർശിച്ചത്. അണകെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 127.75 അടിയാണ്.