ഇടുക്കി-ചെറുതോണി ഡാമുകളിൽ സന്ദർശനാനുമതി മേയ് 31 വരെ ദീർഘിപ്പിച്ചു
Thursday, February 2, 2023 1:50 AM IST
ചെറുതോണി: ഇടുക്കി-ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിന് മെയ് 31 വരെ സമയം ദീർഘിപ്പിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ജില്ലയുടെ അൻപതാം വാർഷികവും മധ്യവേനലവധിയും പരിഗണിച്ചാണ് സന്ദർശനാനുമതി ദീർഘിപ്പിച്ചത്. ബുധനാഴ്ച ദിവസങ്ങളിൽ സം പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.