ചിന്ത ജെറോമിനു പിന്തുണയുമായി ഇ.പി. ജയരാജൻ
Tuesday, January 31, 2023 12:46 AM IST
തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനു പിന്തുണയുമായി ഇടുമുന്നണി കണ്‍വീനർ ഇ.പി. ജയരാജൻ. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ഇ.പി. ജയരാജൻ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. എഴുത്തിലും വാക്കിലും പ്രയോഗത്തിലും അറിയാതെ പിഴവുകൾ വന്നുചേരാം. ഇത്തരം കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണെന്നും ഇടതുമുന്നണി കണ്‍വീനർ കുറിച്ചു.