കുറവിലങ്ങാട്ട് മൂന്നുനോമ്പ് തിരുനാളിനു നാളെ കൊടിയേറും
Saturday, January 28, 2023 1:08 AM IST
കുറവിലങ്ങാട്: മേജര് ആര്ക്കിഎപ്പിസ്കോപ്പല് മര്ത്ത്മറിയം അര്ക്കദിയാക്കോന് തീര്ഥാടന കേന്ദ്രത്തില് മൂന്നുനോമ്പ് തിരുനാളിനു നാളെ കൊടിയേറും. നാളെ രാവിലെ 5.30ന് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആലാനിക്കല് വിശുദ്ധ കുര്ബാനയര്പ്പിക്കും.
6.45ന് ആര്ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില് തിരുനാള് കൊടിയേറ്റും. തുടര്ന്ന് വിശുദ്ധ കുര്ബാന. 8.45ന് ദേവമാതാ കോളജ് വൈസ് പ്രിന്സിപ്പല് ഫാ. മാത്യു കവളംമാക്കലും 11ന് അസിസ്റ്റന്റ് വികാരി ഫാ. ഇമ്മാനുവല് കാഞ്ഞിരത്തിങ്കലും 4.30ന് അസിസ്റ്റന്റ് വികാരി ഫാ. ജോസ് കുഴിഞ്ഞാലിലും വിശുദ്ധ കുര്ബാനയര്പ്പിക്കും. 7.30നും വിശുദ്ധ കുര്ബാന.