കേരള ചരിത്ര കോൺഗ്രസ് അന്താരാഷ്ട്ര സമ്മേളനം നാളെ മുതൽ
Thursday, January 26, 2023 12:43 AM IST
കണ്ണൂർ: കേരള ചരിത്ര കോൺഗ്രസിന്റെ ഏഴാമത് അന്താരാഷ്ട്ര സമ്മേളനം 27, 28, 29 തീയതികളിൽ തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നടക്കും.
നാളെ രാവിലെ 9.30ന് ജെഎൻയു മുൻ അധ്യാപിക പ്രഫ. മൃദുല മുഖർജി ഉദ്ഘാടനം ചെയ്യും. വി. ശിവദാസൻ എംപി മുഖ്യാതിഥിയായിരിക്കും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പങ്കെടുക്കും.
വിവിധ ദിവസങ്ങളിൽ എഡ്വേർഡ് ബ്രണ്ണൻ, മാളിയേക്കൽ മറിയുമ്മ, ഇ.കെ. ജാനകി അമ്മാൾ എന്നിവരുടെ സ്മരണ പുതുക്കി ചരിത്രാവതരണം നടത്തും. സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുള്ള ചരിത്രകാരന്മാരും ഗവേഷകരും അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കും. ഡോ. ജിസ ജോസ്, ഡോ. സന്തോഷ് മാനിച്ചേരി, ഡോ. വിനോദൻ നാവത്ത്, എ.ആർ. ബിജേഷ്, ഡോ. മാളവിക ബിന്നി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.