ഹിഗ്വിറ്റ: ഫിലിം ചേംബര്‍ ചര്‍ച്ച പരാജയം
Tuesday, December 6, 2022 11:53 PM IST
കൊച്ചി: ഹിഗ്വിറ്റ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ അണിയറപ്രവര്‍ത്തകരുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയം. പേരുമായി മുന്നോട്ടു പോകാന്‍ എന്‍.എസ്. മാധവന്റെ എന്‍ഒസി ആവശ്യമാണെന്നും വിഷയത്തില്‍ ഫിലിം ചേംബര്‍ നിസഹായരാണെന്ന് അറിയിച്ചതായും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
എന്‍.എസ്. മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരില്‍ വിമര്‍ശനം നേരിടവെയാണ് ഫിലിം ചേംബര്‍ ചര്‍ച്ചയ്ക്കു തയാറായത്. പേരു മാറ്റില്ലെന്ന നിലപാടില്‍ നിയമപരമായി മുന്നോട്ടു പോകാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഫിലിം ചേംബറിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചര്‍ച്ച.