സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ വിഹിതം കൂട്ടുമെന്നു മന്ത്രി
Tuesday, December 6, 2022 11:52 PM IST
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ വിഹിതം കൂട്ടുമെന്നും പ്രധാനാധ്യാപകരുടെ അധികബാധ്യത കുറയ്ക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
കുട്ടികളുടെ എണ്ണം കണക്കാക്കിയുള്ള സ്ലാബ് സന്പ്രദായം അവസാനിപ്പിച്ച് എൽപി, യുപി എന്നിങ്ങനെ കുട്ടി ഒന്നിന് ആറ്, എട്ട് രൂപയാക്കുന്നതും പാൽ, മുട്ട, നേന്ത്രപ്പഴം എന്നിവ ആഴ്ചയിൽ രണ്ടുദിവസം നൽകാൻ 20 രൂപ അനുവദിക്കുന്നതും പരിഗണനയിലാണ്.
കേന്ദ്രവിഹിതത്തിൽ 9.6 ശതമാനം വർധന വരുത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്തുള്ള നടപടികളുണ്ടാകുമെന്നും മോൻസ് ജോസഫിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.